Sunday, 29 March 2015

അറിയാം....ഒന്നും എഴുതാത്തതിന്നുള്ള കാരണം ...
മാസികപ്പേജ് ജങ്ക് കവിതകൾക്ക് വിരോധം പറഞിട്ടുണ്ട്
വേവാത്തതും വല്ലാതെ മരുന്ന് പുരണ്ടതും വേണ്ടയെന്നതും പുതിയ നിലപാട്
ചവറ്റു കൊട്ടക്ക് വിശക്കുന്നുണ്ടെങ്കിലും നീ അതിനെ തീറ്റണ്ട .
പേനവാൾ മൂടിക്കുള്ളിൽ തുരുമ്ബെടുത് ചുമ്മാ കിടന്നോട്ടെ 
വലിയൊരു കവി .........ഫു ........

Wednesday, 24 August 2011

ഇടം തേടി




നേരമേറെയായി
പറന്നുകൊണ്ടേയിരിക്കുന്നു
ചിറകൊതുക്കി
കാലുനിവര്‍ത്തി
ചുണ്ടു തുടച്ചുകൊണ്ടിരിക്കാനൊരിടമെവിടെ
അവസാനമവസാനം
ഒരാളെ കണ്ടു
അതൊരാളല്ല
ആയിരത്തിന് പകരം വെക്കാനൊരുവന്‍
തലയിലിടമില്ല
കുതന്ത്രത്താലത് തിളക്കുന്നു
ചുമലുകള്‍ പാപപങ്കിലം
മാനസം മലീനസം
ചരണചലനം പിന്നോട്ട്
കരവെള്ളയില്‍ ചോരക്കറ
ചുണ്ടില്‍ മധുപുരണ്ട വിഷച്ചോപ്പ്
ഒന്നു കിട്ടിയിരുന്നെങ്കില്‍
ഒരിത്തിരിയടമെങ്കിലും
ഒരിത്തിരി നേരത്തേക്കെങ്കിലും
ഇനിയുമകലങ്ങളിലലഞ്ഞിടാം
ഇരിക്കാനൊരിടം തേടി ഇനിയുമിനിയും.....

മാന്ദ്യം


പ്രകാശവും പുഞ്ചിരിയും
ഒരേ നേരം ഒരേ ദിശയിലേക്ക് കുതിച്ചു നീങ്ങി
പുഞ്ചിരി നെഞ്ചു തുളച്ച് അനേകകാതം കടന്നു പോയി
പ്രകാശം നെഞ്ചുവാതില്‍ക്കല്‍ മുട്ടിമുട്ടി കാത്തിരിപ്പാണ്
വെളിച്ചമറ്റ പുഞ്ചിരി
തപ്പിതടഞും
വീണുരുണ്ടും
മാന്ദ്യത്തിലേക്ക്‌

Super Star


ഞാന്‍ നക്ഷത്രങ്ങളെ എണ്ണിയെണ്ണിതീര്‍ത്തു
അവള്‍ മുന്നിലെത്തി നിന്നു തിളങ്ങുമ്പോഴെല്ലാം
എണ്ണിതീര്‍ക്കാന്‍ ഇനിയുമെത്ര നക്ഷത്രങ്ങളുണ്ടെന്നു തോന്നും
അവള്‍ അനുഭവിച്ചൊടുങ്ങാത്ത താരത്തെളിച്ചം
അമ്മ...എണ്ണിതീരാത്ത താരപ്രപഞ്ചം