Wednesday, 24 August 2011

ഇടം തേടി




നേരമേറെയായി
പറന്നുകൊണ്ടേയിരിക്കുന്നു
ചിറകൊതുക്കി
കാലുനിവര്‍ത്തി
ചുണ്ടു തുടച്ചുകൊണ്ടിരിക്കാനൊരിടമെവിടെ
അവസാനമവസാനം
ഒരാളെ കണ്ടു
അതൊരാളല്ല
ആയിരത്തിന് പകരം വെക്കാനൊരുവന്‍
തലയിലിടമില്ല
കുതന്ത്രത്താലത് തിളക്കുന്നു
ചുമലുകള്‍ പാപപങ്കിലം
മാനസം മലീനസം
ചരണചലനം പിന്നോട്ട്
കരവെള്ളയില്‍ ചോരക്കറ
ചുണ്ടില്‍ മധുപുരണ്ട വിഷച്ചോപ്പ്
ഒന്നു കിട്ടിയിരുന്നെങ്കില്‍
ഒരിത്തിരിയടമെങ്കിലും
ഒരിത്തിരി നേരത്തേക്കെങ്കിലും
ഇനിയുമകലങ്ങളിലലഞ്ഞിടാം
ഇരിക്കാനൊരിടം തേടി ഇനിയുമിനിയും.....

1 comment:

  1. ഇരിക്കാനൊരിടം തേടി ഇനിയുമിനിയും..........
    .............................................................
    ഇടങ്ങള്‍ തേടിയുള്ള യാത്ര തുടരട്ടെ .. ഭാവുകങ്ങള്‍ ...

    ReplyDelete